ലുലു ഹൈപ്പർ മാർക്കറ്റ് ഒരു വർഷത്തിനുള്ളിൽ കോട്ടയത്തെന്ന് യൂസഫലി

Sorry Cannot load the image

ദുബായ് • ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റ് ഒരു വർഷത്തിനുള്ളിൽ കോട്ടയത്ത് ആരംഭിക്കുമെന്ന് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. ഇതിനായി വിവിധ ഇടങ്ങളിൽ സ്ഥലം അന്വേഷിക്കുന്നത് ഉൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സജീവമായിട്ടുണ്ട്. കേരളത്തിൽ അഞ്ചിടത്ത് ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിൽ പ്രധാന ഇടമായിട്ടാണ് കോട്ടയത്തെ കാണുന്നത്. മധ്യതിരുവിതാംകൂറിലെ ആദ്യത്തെ ലുലു ഹൈപ്പർമാർക്കറ്റാവും ഇത്. കോട്ടയം, പത്തനംതിട്ട ജില്ലകളെ ഉദ്ദേശിച്ച് ആരംഭിക്കുന്ന സ്ഥാപനത്തിൽ പാലാ, തിരുവല്ല, ചെങ്ങന്നൂർ, അടൂർ പ്രദേശങ്ങളിൽ നിന്നും ആലപ്പുഴയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നും ഉള്ളവരും എത്തുമെന്നാണ് പ്രതീക്ഷ.ഇവിടങ്ങളിലെ ശക്തമായ പ്രവാസി സാന്നിധ്യവും ഗുണകരമാകും. കോവിഡ് മൂലം നാട്ടിലേക്കു മടങ്ങിയ പ്രവാസികളുടെ പ്രാതിനിധ്യം സ്റ്റാഫ് നിയമനത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ ഫേസ്ബുക് പേജ്
ചെയ്യുക.
tise Here
a